Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cherian Philip

ആർക്കും പ്രവേശനമില്ല: മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ട പോലെയെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും പ്രവേശനമില്ലാത്ത ഒരു രാവണൻ കോട്ടയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

എകെജി സെന്‍ററിന്‍റെ അനക്സായ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണം നിയന്ത്രിച്ചിരുന്നത് സിപിഎം നേതാക്കളായ പി. ശശി, എ. പ്രദീപ്കുമാർ എന്നിവരായിരുന്നു. പോലീസ് ഭരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പാർട്ടി തീരുമാനങ്ങളാണ് ഇവർ നടപ്പാക്കിയിരുന്നത്.

സൂപ്പർ സിഎം ആയ സി.എം. രവീന്ദ്രൻ എന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ മണിക്കൂറുകൾ കാത്തിരുന്ന് വണങ്ങുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കു മാത്രമേ മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

മുഖ്യമന്ത്രിയെ പൊതുജനങ്ങൾക്കു കാണുന്നതിനുള്ള സെക്രട്ടറിയേറ്റിലെ പതിവു സന്ദർശന സമയം പൂർണമായും റദ്ദാക്കി. ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങൾക്ക് കാണാൻ കഴിയൂവെന്ന് ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.

Kerala

ലൈഫ് മിഷൻ നാലുലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഭൂരഹിതരായ ഭവനരഹിതർക്ക് വേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും നാലുലക്ഷത്തോളം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ്.

വീട് ലഭിച്ചവരിൽ 95 ശതമാനവും സ്വന്തമായി ഭൂമിയുള്ളവരാണ്. വാസയോഗ്യമോ അല്ലാത്തതോ ആയ വീട് പൊളിച്ചു മാറ്റിയാണ് പുതിയ വീടുകൾ നിർമ്മിച്ചത്. ഭൂരഹിതർക്കായുള്ള നഗരങ്ങളിലെ പ്ലാറ്റ് സമുച്ചയ പദ്ധതി പ്രകാരം വാസസ്ഥലം ലഭിച്ചത് 18,000 പേർക്ക് മാത്രമാണ്. റേഷൻ കാർഡോ മേൽവിലാസമോ ഇല്ലാത്തവരും വാടക വീട് ബന്ധു ഗൃഹം, പുറമ്പോക്ക് എന്നിവിടങ്ങളിൽ കഴിയുന്നവരുമായവർ ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

2017-ൽ 6.25 ലക്ഷം പേരും 2021-ൽ 5.5 ലക്ഷം പേരും ലൈഫ് മിഷൻ ഗുണഭോക്ത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇതിനകം വീട് ലഭിച്ചത് 4,24,800 പേർക്കു മാത്രമാണ്. അതായത്, പകുതിയിൽ താഴെ. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് പൂർത്തിയാക്കിയത് 2.95 ലക്ഷം വീടുകളാണ്. ഇവയിൽ 50,000 വീടുകൾ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് തുടങ്ങിവച്ചതാണ്. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ഇതുവരെ പൂർത്തിയാക്കിയത് ഒന്നര ലക്ഷത്തോളം വീടുകൾ മാത്രമാണ്. ഒരു ലക്ഷത്തോളം വീടുകൾ പണി തീരാത്ത അവസ്ഥയിലാണ്.

400 ചതുരശ്ര അടി വിസ്തീർണമുള്ള ലൈഫ് മിഷൻ വീടുകൾക്ക് സർക്കാർ അനുവദിക്കുന്നത് നാലുലക്ഷം രൂപയാണെങ്കിൽ ഇപ്പോൾ നിർമാണത്തിന് ഏഴുലക്ഷം രൂപയോളം വേണ്ടി വരുന്നു. ബാക്കി തുക കടം വാങ്ങിയവർ തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലാണ്. പ്ലാറ്റുകൾക്ക് ഭൂമി സർക്കാർ കണ്ടെത്തിയാലും ഒരു പ്ലാറ്റിന് 12 ലക്ഷമെങ്കിലും മുടക്കേണ്ടിവരുന്നതുകൊണ്ട് നഗരങ്ങളിലെ ഫ്ലാറ്റ് നിർമാണം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

നാലുലക്ഷം രൂപ ചെലവിടുന്ന ലൈഫ് വീടിന്‍റെ സർക്കാർ വിഹിതം ഒരു ലക്ഷം രൂപ മാത്രമാണ്. 80,000 രൂപ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നാണ്. ഹഡ്കോയിൽ നിന്നും കടമെടുത്ത 2.2 ലക്ഷം രൂപ അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടത് പുതിയ പഞ്ചായത്തുകളും നഗരസഭകളുമാണ്. ലൈഫ് മിഷൻ കടം ഭാവിയിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala

കേരളത്തെ തകർത്തവർ 'കടക്ക് പുറത്ത്'; എല്ലാ മന്ത്രിമാരും പരാജയപ്പെടും: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മന്ത്രിമാരും പരാജയപ്പെടുന്ന ചരിത്ര സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

എൽഡിഎഫ് 110 സീറ്റ് വരെ നേടുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞത് മധുരമനോജ്ഞമായ ഒരു പകൽകിനാവാണ്. സ്വപ്നലോകത്തെ കിങ്കരന്മാരായ മന്ത്രിമാരെ മുഖ്യമന്ത്രിയും, സ്തുതിപാഠനത്തിൽ മയങ്ങിക്കഴിയുന്ന മുഖ്യമന്ത്രിയെ വൈതാളികരായ മന്ത്രിമാരും പറഞ്ഞു പറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരിച്ചു മുടിച്ച എല്ലാ മന്ത്രിമാരും ഭരണ വിരുദ്ധവികാരത്തിന്‍റെ കുത്തൊഴുക്കിൽ ഒലിച്ചുപോകും. ലോകസഭാ- തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു നിലവാരം എല്ലാ മന്ത്രിമാരുടെയും സമ്പൂർണ പരാജയം വിളംബരം ചെയ്യുന്നു. കേരളത്തെ തകർത്തവർ "കടക്ക് പുറത്ത്' എന്നാണ് കേരള ജനത ഉറക്കെ വിളിച്ചു പറയുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Kerala

നിയമസഭയിലേക്കുണ്ടോ? ചെറിയാൻ ഫിലിപ്പിന്‍റെ മനസ് ഇങ്ങനെ

തിരുവനന്തപുരം: നിയമസഭയിലേക്കു മത്സരിക്കുമോയെന്ന ചോദ്യത്തിനു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനു കൃത്യമായ ഉത്തരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്കു ജയസാധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയാറാണെങ്കിലും സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല.

ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിന്‍റെ സജീവ പ്രവർത്തകനായിരിക്കും. രാഷ്‌ട്രീയ ചിന്താശേഷിയിലും ഓർമശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവഹിക്കും.- ചെറിയാൻ ഫിലിപ്പ് ദീപികയോടു പറഞ്ഞു.

Kerala

പാ​പം ചെ​യ്യാ​ത്ത​വ​ർ​ ക​ല്ലെ​റി​യ​ട്ടെ: ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ എ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ൻ ഫി​ലി​പ്പ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യേ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് ചെ​റി​യാ​ൻ ഫി​ലി​പ്പ് ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

വി​ചാ​ര​ണ കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി വ​രു​ന്ന​തു​വ​രെ രാ​ഹു​ൽ കു​റ്റാ​രോ​പി​ത​ൻ മാ​ത്ര​മാ​ണെ​ന്നും പ​റ​യു​ന്നു. കൊ​ടു​മു​ടി​യി​ൽ ക​യ​റേ​ണ്ടി​യി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ വീ​ണു എ​ന്നു പ​റ​ഞ്ഞാ​ണ് ചെ​റി​യാ​ന്‍റെ കു​റി​പ്പ് തു​ട​ങ്ങു​ന്ന​ത്.

രാ​ഹു​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും പ​രാ​തി​ക്കാ​ർ​ക്ക് നീ​തി ല​ഭി​ക്കു​ക​യും വേ​ണ​മെ​ന്നും പ​റ​യു​ന്നു.

Kerala

ലൈ​ഫ് മി​ഷ​ൻ വീ​ടു​ക​ളു​ടെ ക​ട​ബാ​ധ്യ​ത ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്: ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ൽ ലൈ​ഫ് മി​ഷ​ൻ വീ​ടു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​മാ​യി എ​ൽ​ഡി​എ​ഫ് ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്പ​തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ണി​ത വീ​ടു​ക​ളു​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത പു​തു​താ​യി ഭ​ര​ണ​മേ​ൽ​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ൻ ഫി​ലി​പ്പ്.

നാ​ലു ല​ക്ഷം രൂ​പ ചെ​ല​വി​ടു​ന്ന ലൈ​ഫ് വീ​ടു​ക​ൾ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​തം ഒ​രു ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ്. 80,000 രൂ​പ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ്. ഹ​ഡ്ക്കോ​യി​ൽ നി​ന്നു​ള്ള 2.20 ല​ക്ഷം രൂ​പ​യു​ടെ ക​ടം പൂ​ർ​ണ​മാ​യും അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ തി​രി​ച്ച​ട​ക്കേ​ണ്ട​ത് പു​തി​യ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക​ളാ​ണ്. ഇ​തോ​ടെ ക​ട​ക്കെ​ണി​യി​ലാ​കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​വി പ്ര​വ​ർ​ത്ത​നം സ്തം​ഭ​ന​ത്തി​ലാ​കും.

ലൈ​ഫ് മി​ഷ​ന്‍റെ പ​കു​തി​യോ​ളം വീ​ടു​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ്ര​കാ​ര​മു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​മു​ണ്ട്. ഒ​രു വീ​ടി​ന് ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ഗ്രാ​മ​ങ്ങ​ളി​ൽ 72,000 രൂ​പ​യു​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​തം അ​ര ല​ക്ഷം രൂ​പ മാ​ത്രം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ന​ഗ​ര​ങ്ങ​ളി​ൽ ര​ണ്ടു ല​ക്ഷം രൂ​പ​യും ഗ്രാ​മ​ങ്ങ​ളി​ൽ 2.80 ല​ക്ഷം രൂ​പ​യും ന​ൽ​ക​ണം.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ സിം​ഹ​ഭാ​ഗ​വും മു​ട​ക്കേ​ണ്ടി വ​രു​ന്ന ഭ​വ​ന പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​മാ​യി എ​ൽ​ഡി​എ​ഫും കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​ട്ട​മാ​യി ബി​ജെ​പി​യും പ്ര​ച​രി​പ്പി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണ്. 35 ശ​ത​മാ​ന​ത്തി​ല​ധി​കം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പ​ത്തു​വ​ർ​ഷ​മാ​യി ഭ​രി​ക്കു​ന്ന​ത് യു​ഡി​എ​ഫ് ആ​ണെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു.

Kerala

സി​പി​ഐ കു​ര​യ്ക്കും, ക​ടി​ക്കി​ല്ല: ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ കു​ര​യ്ക്കു​മെ​ന്ന​ല്ലാ​തെ, ക​ടി​ക്കാ​ത്ത ഒ​രു അ​പൂ​ർ​വ ജീ​വി​യാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ൻ ഫി​ലി​പ്പ്.

ആ​ദ​ർ​ശ വേ​ഷം കെ​ട്ടി​യാ​ടു​ന്ന​വ​ർ യ​ജ​മാ​ന​നെ കാ​ണു​മ്പോ​ൾ വാ​ലാ​ട്ടും. ഛർ​ദി​ച്ച​തെ​ല്ലാം വി​ഴു​ങ്ങു​ക​യും ചെ​യ്യും. 45 വ​ർ​ഷ​മാ​യി സി​പി​ഐ​യു​ടെ പ​ല്ലും ന​ഖ​വും എ​കെ​ജി സെ​ന്‍റ​റി​ൽ പ​ണ​യം വ​ച്ചി​രി​ക്കു​ക​യാ​ണ്.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സി​പി​ഐ നി​ല​പാ​ട് ആ​ത്മാ​ർ​ഥ​മാ​ണെ​ങ്കി​ൽ സി​പി​എ​മ്മു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്ക​ണം. സി​പി​എം ബി​ജെ​പി ര​ഹ​സ്യ ബ​ന്ധ​ത്തെ സി​പി​ഐ അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ​യെ​ന്നാ​ണ് അ​വ​ർ വ്യ​ക്ത​മാ​ക്കേ​ണ്ട​തെ​ന്നു ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു.

Latest News

Corehub Up